മുംബൈ- നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വലിച്ചെറിയുന്ന നടനാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. യുവാവ് രണ്‍ബീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അത് ഫോണില്‍ പതിയുന്നില്ല. മൂന്നാം തവണയും ഇങ്ങനെ സംഭവിച്ചപ്പോള്‍ ദേഷ്യത്തോടെ നടന്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുന്നതാണ് വീഡിയോയിലുള്ളത്.അതേസമയം, ഇതൊരു മൊബൈല്‍ ഫോണിന്റെ പരസ്യഷൂട്ടാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരസ്യം ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വീഡിയോ നെഗറ്റീവ് രീതിയില്‍ പ്രമോട്ട് ചെയ്യാന്‍ പി ആര്‍ ഒ ടീമിനെ ഏല്‍പിച്ചതെന്നാണ് പറയപ്പെടുന്നത്.