തടി കുറക്കാന്‍ എളുപ്പവഴി തേടുന്നവര്‍ക്ക് ഇത് പരീക്ഷിക്കാം. വണ്ണം കുറക്കാന്‍ പല മരുന്നുകളും പരീക്ഷണങ്ങളും നടത്തുന്നവരാണ് ഭൂരിഭാഗം പേരും. രാവിലെ എഴുന്നേറ്റുള്ള വ്യായമവും ഓട്ടവും ചാട്ടവും ഒക്കെ ഇതിന്റെ ഭാഗമാണ്. രാവിലെ വ്യായമത്തിനൊരുങ്ങുമ്പോള്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കില്‍ ശീലമാക്കിക്കോളൂ. കാപ്പിയില്‍ ഒരു പച്ച കോഴിമുട്ട ചേര്‍ത്ത് കഴിക്കുന്നതാണ് ബെസ്റ്റ്. അമിതവണ്ണം കുറച്ച് ഫിറ്റായ ശരീരത്തിന് ഇത് അത്യുത്തമമാണെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍.
വ്യായാമത്തിന് മുമ്പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നു. അതിനൊപ്പം ശരീര ഭാരവും തടിയും കൂട്ടാതെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പച്ചമുട്ട കഴിക്കുന്നതിലൂടെ ബാക്ടീരിയകള്‍ ശരീരത്തില്‍ എത്തുമെന്ന് പേടിക്കേണ്ടതില്ല. 160 ഡിഗ്രി വരെ തിളപ്പിച്ചാലാണ് പച്ചമുട്ടയിലെ ബാക്ടീരിയകള്‍ നശിക്കുക. 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഒരു കേടും ഉണ്ടാക്കില്ല.