പട്‌ന - പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ മദ്യമാഫിയ തലവന്‍ മുങ്ങി. വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്. അവിശ്വസനീയമെങ്കിലും സംഭവം സത്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തത്തയോട് ചോദ്യം ചോദിക്കുന്നതും തത്ത ചിലക്കുന്നതും കേള്‍ക്കാം. ഈ സംഭാഷണം ഡീകോഡ് ചെയ്ത് കുറ്റവാളിയുടെ ഒളിസങ്കേതം കണ്ടെത്താനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ചൊവ്വാഴ്ചയായിരുന്നു സംഭവം. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് ഇയാള്‍ കുടുംബത്തോടൊപ്പം വീട്ടില്‍നിന്നു രക്ഷപ്പെട്ടിരുന്നു. വീട്ടില്‍ ഒരു തത്തമാത്രം കൂട്ടില്‍ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താന്‍ പറ്റാതെ തിരിഞ്ഞു പോകാന്‍ ഒരുങ്ങുമ്പോഴാണ് പോലീസുകാര്‍ തത്തയെ ശ്രദ്ധിക്കുന്നത്. തത്തയുടെ കരച്ചില്‍ പോലീസുകാരുടെ ശ്രദ്ധപിടിച്ചു പറ്റി. മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചത്. തുടര്‍ന്ന് പോലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.
കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തത്തയുടെ സംസാരം തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇതുവഴി ഒളിവില്‍ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.ഐ കനയ്യ കുമാര്‍ പറഞ്ഞു.
#WATCH | #Bihar : Gaya police quiz #parrot to get clue about liquor mafia in Bihar pic.twitter.com/pdIvRhdnkR
— TOI Patna (@TOIPatna) January 26, 2023