രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാലും സംഘവും ഒരാഴ്ചയായി യുകെയിലുണ്ട്. ഒരു മാസത്തിലേറെ നീളുന്ന ഷൂട്ടിങ് ആണ് നടക്കുന്നത്. താരത്തിന്റെ അമ്പത്തിയെട്ടാം ജന്മദിനവും കഴിഞ്ഞദിവസം ആഷ്‌റ്റെഡിലെ ലൊക്കേഷനിലാണ് ആഘോഷിച്ചത്.
ഇന്ത്യയിലെ ഏതു ഭാഷക്കാര്‍ക്കും സുപരിചിതനാണ് മോഹന്‍ലാല്‍. എന്നാല്‍ ലാല്‍ മലയാളത്തിന്റെ പ്രിയ താരമാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കറിയില്ല. അവര്‍ക്കു ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് ആണ്. അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ ബോളിവുഡ് സൂപ്പര്‍താരമെന്ന് വിശേഷിപ്പിച്ചാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്.പത്രങ്ങള്‍ ബോളിവുഡ് സൂപ്പര്‍താരം എന്ന് വിശേഷിപ്പിച്ചാണ് ലാലേട്ടന്റെ ലൊക്കേഷന്‍ വാര്‍ത്തയുംപിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളും പങ്കുവച്ചത്.