Sorry, you need to enable JavaScript to visit this website.

സൗദിയില്‍ യുവാവിനെ കാറിലിട്ട് കത്തിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ബന്ദര്‍ അല്‍ഖര്‍ഹദി, പിതാവ് ത്വാഹാ അല്‍ഖര്‍ഹദി

ജിദ്ദ - സൗദി യുവാവ് ബന്ദര്‍ അല്‍ഖര്‍ഹദിയെ കാറിലിട്ട് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചതായി ബന്ദറിന്റെ പിതാവ് ത്വാഹാ അല്‍ഖര്‍ഹദി അറിയിച്ചു. പ്രതിക്ക് ജിദ്ദ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചതായി ത്വാഹാ അല്‍ഖര്‍ഹദിക്കൊപ്പം കോടതിക്കു മുന്നില്‍ വെച്ച് ലൈവ് വീഡിയോയില്‍ സൗദി അഭിഭാഷകന്‍ അബ്ദുല്‍ അസീസ് അല്‍ഖുലൈസി പറഞ്ഞു. മകന്റെ ഘാതകന്‍ ബറകാത്തിന് കോടതി വധശിക്ഷ പ്രഖ്യാപിച്ചതില്‍ ത്വാഹാ അല്‍ഖര്‍ഹദി സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചു.
ഒന്നര മാസം മുമ്പാണ് നാടിനെ നടുക്കിയ നിഷ്ഠൂര സംഭവം. സൗദിയ ജീവനക്കാരനായ ബന്ദര്‍ അല്‍ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറികത്ത് അടച്ചിട്ട് വാഹനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തുകയും ഗുരുതരമായി പൊള്ളലേറ്റ് യുവാവ് മരണപ്പെടുകയുമായിരുന്നു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മരണ വെപ്രാളത്തില്‍ ബന്ദര്‍ അല്‍ഖര്‍ഹദി സുഹൃത്തിനോട് ആരാഞ്ഞ് കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുപതു വര്‍ഷമായി സൗദിയയില്‍ കാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന ബന്ദറിനെ സഹപ്രവര്‍ത്തകന്‍ തന്നെയാണ് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയതെന്ന് പിതാവ് ത്വാഹാ അല്‍ഖര്‍ഹദി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News