Sorry, you need to enable JavaScript to visit this website.

വിധവയെ മെസേജ് അയച്ച് ശല്യപ്പെടുത്തുന്നു; ബന്ധുവായ എ.എസ്.ഐക്കെതിരെ പരാതി

പയ്യന്നൂര്‍-വിധവയും രണ്ട് കുട്ടികളുടെ മാതാവുമായ 43 കാരിയെ ഫോണില്‍ മെസെജ് അയച്ച് നിരന്തരം ശല്യപ്പെടുത്തിയ സംഭവത്തില്‍ അഡീഷണല്‍ എസ്.ഐക്ക് എതിരെ പരാതി.
പരിയാരം പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐയും അതിയടം കാപ്പുങ്കല്‍ സ്വദേശിയുമായ എന്‍.ശശിക്കെതിരെയാണ് നാറാത്ത് സ്വദേശിനിയായ വീട്ടമ്മ പയ്യന്നൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. നേരത്തെ അതിയടത്ത് താമസിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവിന്റെ അകന്ന ബന്ധുവാണ് എസ്.ഐ.
ഫോണില്‍ മെസെജ് അയച്ച് ശല്യപ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചപ്പോള്‍ തല്‍ക്കാലം പിന്‍മാറിയ എസ്.ഐ അടുത്ത ദിവസങ്ങളില്‍ വീണ്ടും മെസെജുകള്‍ അയച്ച് തുടങ്ങിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു.

 

Latest News