കണ്ണൂര്‍-ദുബായ് കെ.എം.സി.സി സുരക്ഷാ സ്‌കീം അംഗമായിരിക്കെ മരിച്ച ധര്‍മടം മണ്ഡലത്തിലെ എടക്കാട് സ്വദേശി സി.കെ. ശറഫുദ്ധീന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പാച്ചാക്കര ശാഖാ ലീഗ് പ്രസിഡണ്ട് ഹമീദ് മാസ്റ്റര്‍ക്ക് കൈമാറി.
ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി, ദുബായ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ടി പി അബ്ബാസ് ഹാജി, ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ ചേലേരി, കെ.ടി.ഹാഷിം ഹാജി, മുനീര്‍ പാച്ചാക്കര, വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)