Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഷമയെ ഇരുത്തി കാര്യങ്ങള്‍ തീരുമാനിച്ചത് ഡോവല്‍; പോംപിയോ കാണിച്ചത് അനാദരവെന്ന് ജയശങ്കര്‍

ന്യൂദല്‍ഹി- മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് അനാദരവാണ് യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കാണിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ മന്ത്രിയായിരുന്ന സുഷ്മ സ്വരാജിന് വലിയ പങ്കില്ലായിരുന്നെന്നും എല്ലാം തീരുമാനിച്ചത് സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ അജിത് ഡോവലായിരുന്നെന്നുമാണ് പോംപിയോ തന്റെ പുതിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ത്.
 തരംതാണ പ്രയോഗമാണിതെന്ന് പറഞ്ഞുകൊണ്ട്  പോംപിയോയുടെ പരാമര്‍ശത്തെ ജയശങ്കര്‍ അപലിച്ചു.  'നെവര്‍ ഗിവ് ആന്‍ ഇഞ്ച്: ഫൈറ്റിങ് ഫോര്‍ ദി അമേരിക്ക ഐ ലൗ  എന്ന തന്റെ പുസ്തകത്തിലാണ് പോംപിയോ സുഷമ സ്വരാജിനെ ഇകഴ്ത്തുകയും പിന്നീടു ചുമതലയേറ്റ ജയശങ്കറിനെ പുകഴ്ത്തുകയും ചെയ്തത്.
ഡോവല്‍ കഴിഞ്ഞാല്‍ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ്.ജയശങ്കറുമായാണ് മികച്ച ബന്ധം ഉണ്ടായിരുന്നത്. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. ഇംഗ്ലിഷ് അടക്കം 7 ഭാഷകള്‍ സംസാരിക്കുന്ന ജയശങ്കര്‍ 2019 ല്‍ വിദേശകാര്യമന്ത്രിയായി. പലതരത്തിലും എന്നേക്കാള്‍ മിടുക്കനാണ് അദ്ദേഹം- പോംപെയോ പറയുന്നു.
പോംപിയോയുടെ പുസ്തകത്തില്‍ സുഷമ സ്വരാജിനെ പരാമര്‍ശിക്കുന്ന ഒരു ഭാഗം കണ്ടു. സുഷമ സ്വരാജിനോട് എനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നത്. അവര്‍ക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നു- ജയശങ്കര്‍ പറഞ്ഞു.
നരേന്ദ്രമോഡി സര്‍ക്കാരില്‍ 2014 മുതല്‍ 2019 വരെ വിദേശകാര്യമന്ത്രി ആയിരുന്ന സുഷമ സ്വരാജ് 2019 ഓഗസ്റ്റിലാണ് അന്തരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ ആണവാക്രമണം ആസൂത്രണം ചെയ്തിരുന്നതായും പുസ്തകത്തില്‍ പറയുന്നു. സര്‍ജിക്കല്‍ സ്‌െ്രെടക്കിന് പകരംവീട്ടാന്‍ ആണവായുധം പ്രയോഗിക്കാനായിരുന്നു പാക് പദ്ധതിയെന്നും എന്നാല്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് താന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടുവെന്നും പോംപിയോ പറയുന്നു.  ഇക്കാര്യത്തില്‍ സുഷ്മ സ്വരാജിന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം അവകാശപ്പെട്ടു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News