ഇടുക്കി- പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്ന സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാനു എം. വാഹിദ്, ഷമീര്‍ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ വേണ്ടി എസ്‌കോര്‍ട്ട് പോയത് ഇവരാണ്. ആ ദിവസം സ്റ്റേഷന്‍ ഡ്യൂട്ടിയുണ്ടായിരുന്ന എസ്.എച്ച്.ഒക്ക് നേരെയും വകുപ്പ് തല നടപടി ഉണ്ടാകും.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ് കട്ടപ്പന ഡി.വൈഎസ്പിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. ഗുരുതര കൃത്യവിലോപം നടത്തിയതായി കണ്ടതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. വേണ്ടത്ര സുരക്ഷയില്ലാതെ പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുപോയത് പോലീസിന്റെ വലിയ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. രണ്ട് പ്രതികളെ കൊണ്ടുപോകുമ്പോള്‍ സുരക്ഷക്കായി ആറ് പോലീസുകാര്‍ എങ്കിലും വേണമെന്നിരിക്കെ രണ്ട് പോലീസുകാര്‍ മാത്രമാണ് പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിയത്. മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ എത്തിച്ചപ്പോള്‍ കേസിലെ പ്രതികളില്‍ ഒരാളായ പിതാവ് മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)