ബെലഗാവി- കര്‍ണാടകയില്‍ ബെലഗാവി ജില്ലയിലെ തിയേറ്ററുകളില്‍ പത്താന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനും മുപ്പതോളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിച്ച
സ്വരൂപ, നര്‍ത്തകി തിയേറ്ററുകളില്‍ അതിക്രമിച്ചു കയറിയവര്‍ തസിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി. ബഹിഷ്‌കരണ ആഹ്വാനത്തെ അവഗണിച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അപലപിക്കുന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ബാനറുകള്‍ വലിച്ചുകീറി. തിയേറ്ററുകളുടെ പരിസര പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബെലഗാവിയിലെ ഖഡെബസാര്‍ പോലീസ് 30 പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഏതാനും പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പോലീസിന്റെ (കെഎസ്ആര്‍പി) ഒരു പ്ലാറ്റൂണിനെ തിയേറ്ററുകള്‍ക്ക് സമീപം വിന്യസിച്ചിരിക്കയാണ്. ബെലഗാവി സൗത്ത് നിയോജക മണ്ഡലത്തിലെ ബിജെപി എംഎല്‍എ അഭയ് പാട്ടീല്‍ ചിത്രത്തിന്റെ റിലീസിനെ അപലപിക്കുകയും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അവര്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുകയും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തുകയും വേണം. ഇത്തരം സിനിമകള്‍ പുറത്തിറങ്ങുന്നത് സമൂഹത്തിലെ അന്തരീക്ഷം തകര്‍ക്കും. സിനിമയുടെ റിലീസിനെ സ്ത്രീകളും എതിര്‍ക്കുന്നുണ്ട്, വിതരണക്കാര്‍ ഷോകള്‍ നിര്‍ത്തണം- അദ്ദേഹം പറഞ്ഞു.
'പത്താന്‍' കര്‍ണാടയിലുടനീളം റിലീസ് ചെയ്യുകയും തലസ്ഥാനമായ ബംഗളൂരു ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ കുഴപ്പമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)