Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ നവവധു വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായി ; വില്ലനായത് ഭര്‍ത്താവിന്റെ സുഹൃത്ത്, കല്യാണം നടന്നത് ഇയാളുടെ ഗൂഡനീക്കത്തില്‍

പിടിയിലായ നൈസാം

ആലപ്പുഴ: നവവധു വിവാഹത്തിനു മുന്‍പേ ഗര്‍ഭിണിയായ സംഭവത്തിലെ ഭര്‍തൃ വീട്ടുകാരുടെ അന്വേഷണം ഒടുവില്‍ എത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തില്‍. സംഭവമറിഞ്ഞ നാട്ടുകാര്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി നൈസാമിന്റെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതി.ഡിസംബര്‍ 18ന് വിവാഹിതയായ യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ വിവാഹത്തിന് മുമ്പേ യുവതി ഗര്‍ഭിണിയാണെന്ന വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞു. ഇതോടെയാണ് അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.

നൈസാം മുന്‍കൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുമ്പൊരിക്കല്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കടയില്‍ നിന്നും പുറത്താക്കിയ നൈസാം മാസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു. ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിന്‍മേലായിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
യുവതിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. നൈസാമിനെ പ്രദേശവാസികള്‍ തടഞ്ഞു വച്ചു മര്‍ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News