കണ്ണൂര്‍-സൗദിയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നയാള്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഉരുവച്ചല്‍
പെരിഞ്ചേരിയിലെ കൊല്ലങ്കണ്ടി ഹൗ സില്‍ മംഗലാടന്‍ ഉസ്മാന്‍ ( 52 ) ആണ് മരിച്ചത്.
ഉരുവച്ചാല്‍ ഐഎം ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാലുദിവസമായി ചികിത്സയിലായിരുന്ന ഭാര്യയെ ആശുപത്രിയില്‍നിന്ന് വിടുതല്‍ ചെയ്യാനെത്തിയതായിരുന്നു ഇദ്ദേഹം. ഏതാനും മാസം മുമ്പാണ് ഉസ്മാന്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. പരേതരായ ആബു- കദീസോമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ എ.പി. സുലൈഖ. സഹോദരങ്ങള്‍ അഷറഫ്, നബീസു, ഫാത്തിമ, സൈനബ, പരേതനായ കാദര്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)