ജുബൈല്‍- സൗദിയിലെ ജുബൈലില്‍ മലയാളി ജുബൈലില്‍ ഉറക്കത്തില്‍ മരിച്ചു. ജുബൈല്‍ ജെ.ടി.ഇ കാര്‍ വര്‍ക്‌ഷോപ്പിലെ ജീവനക്കാരനും കൊല്ലം പുനലൂര്‍ വളക്കോട് പനങ്ങാട് ആലുംകീഴില്‍ വീട്ടില്‍ പരമു ആശാരിയുടെ മകനുമായ സുധാകരന്‍ (62) ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് നിഗമനം.
രാവിലെ സ്ഥാപനം തുറക്കാറുള്ള സുധാകരനെ കാണാഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് ചുമയും മറ്റ് അസ്വസ്ഥതകളും കാരണം അടുത്തുള്ള ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ പതിവായി കാണുന്ന ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സ തേടാതെ മടങ്ങി. വെളുപ്പിന് രണ്ടിന് അടുത്ത റൂമില്‍ പോയി ചൂടുവെള്ളം വാങ്ങി കുടിച്ചിരുന്നതായും പറയുന്നു.
രാവിലെ സ്ഥാപനം തുറക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു നോക്കി. കിട്ടാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സറേയും കൂട്ടി താമസസ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. സുധാകരനും സഹോദരന്‍ സുമേഷും ഒരേ മുറിയിലാണ് താമസം. രണ്ടു ദിവസമായി സുമേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പോലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
10 വര്‍ഷമായി ജുബൈലിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
മാതാവ്: രാജമ്മ.ഭാര്യ: പ്രസന്ന. സഹോദരങ്ങള്‍: സുഗതന്‍ (പരേതന്‍), ഉഷ, സുഷ, സുരേഷ് കുമാര്‍, സൂര്യകല, സുജാത, സുനില്‍, സുധീഷ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)