തിരുവനന്തപുരം- ബി. ബി. സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച ബി. ജെ. പി, യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലെയും പൂജപ്പുരയിലെയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസ്.
നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ കേസ് എടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസും പൂജപ്പുരയില്‍ ഡി. വൈ. എഫ്. ഐയുമാണ് ചൊവ്വാഴ്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. രണ്ട് സ്ഥലങ്ങളിലും പ്രതിഷേധിച്ച കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൂജപ്പുരയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസിന് ജലപീരങ്കി പ്രയോഗിച്ചിരുന്നു.