ഇടുക്കി-തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ ദമ്പതികളെ ചെറുതോണിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.തെച്ചിക്കുളം എം. എസ് നിവാസില്‍ അജിത്ത്(40), വര്‍ക്കല മേല്‍പട്ടൂര്‍ ഷാന്‍ നിവാസില്‍ ഷാനി (39) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഇവര്‍ ഇവിടെ താമസത്തിനെത്തിയത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്ന ഷാനിയെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അജിത്ത് ആറ് മാസം മുമ്പാണ് വിവാഹം ചെയ്തത്.
അജിത്തിന്റെ സഹോദരനാണ് ജോലിക്കായി കൊണ്ട് വന്ന് വാടക വീട് എടുത്ത് താമസിപ്പിച്ചത്. ഫോണ്‍ എടുക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷിച്ച് ഇടുക്കിയിലെത്തി. ഇന്നലെ പുലര്‍ച്ചെ ചെറുതോണില്‍ എത്തിയ ബന്ധുക്കള്‍ വീടിന്റെ ജനല്‍ വഴി നോക്കുമ്പോഴാണ് ഇരുവരും ഒരു സാരിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.അജിത്തിന്റെ ആദ്യവിവാഹമാണ്. ഷാനിക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)