ന്യൂദല്‍ഹി- പരമ്പരാഗത വിവാഹത്തിലും കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും നോക്കി വീട്ടിലിരിക്കുന്നതിലും വിശ്വസിക്കുന്ന ട്രഡിഷണല്‍ ഭാര്യമാര്‍ വര്‍ധിക്കുന്നു. ട്രഡ്‌വൈവ്‌സ് എന്ന പേരില്‍ പുതിയ ട്രെന്‍ഡ് തന്നെ രൂപപ്പെട്ടിരിക്കയാണ്. കുഞ്ഞുകുടുംബ പ്രാരാബ്ധങ്ങളില്‍ പെട്ട് ജോലി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ അങ്ങനെയല്ല. യാതൊരു സമ്മര്‍ദവുമില്ലാതെ സ്വന്തം താല്‍പര്യപ്രകാരം തന്നെയാണ് ജോലി കളയുന്നത്. എത്ര കഷ്ടപ്പെട്ട് പഠിച്ചാലും ഒരു ജോലി സമ്പാദിക്കണം, അതിനുശേഷം മതി വിവാഹമെന്ന് ചിന്തിക്കുന്നവര്‍ മറുഭാഗത്തുണ്ടെങ്കിലും പുതിയ പ്രവണതക്ക് ലോക വ്യാപകമായി തന്നെ സ്വീകാര്യതയുണ്ട്.
1950 കളിലെ വീട്ടമ്മയെ പോലെ ജീവിക്കാനാണ് തനിക്കിഷ്ടമെന്നാണ് അലക്‌സിയ ഡെലോറസ് എന്ന 29 കാരി പറയുന്നു. പരമ്പരാഗത വീട്ടമ്മമാരെ പോലെ ജീവിക്കണമെന്നു പറഞ്ഞ് ജോലിവിട്ട് വീട്ടിലിരുന്ന് കുട്ടികളെ നോക്കുകയാണ് അവര്‍.
കുഞ്ഞിനെ അവഗണിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നതെന്ന് തോന്നി. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാന്‍ തീരുമാനിച്ചത്. 50കളിലെ സ്ത്രീകളുടെ ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഭാര്യ മുഴുവന്‍ സമയവും ഭര്‍ത്താവിനെയും കുട്ടികളെയും ശുശ്രൂഷിക്കുക. ഭര്‍ത്താവ് മുഴുവന്‍ സമയവും ജോലിക്കു പോകുക. അതാണ് എനിക്കിഷ്ടം- അലക്‌സിയ പറയുന്നു.
തന്റെ ജീവിതത്തെ കുറിച്ച് അലക്‌സിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. നിരവധി സ്ത്രീകള്‍ ഇങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അലക്‌സിയ പറയുന്നു. പുതിയ ട്രന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. പുരുഷാധിപത്യ സമൂഹത്തെ ആരാധിക്കുന്നവരാണ് ഇവരെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. സ്ത്രീകള്‍ വീട്ടിലിരുന്ന് കുട്ടികളെയും ഭര്‍ത്താവിനെയും ശുശ്രൂഷിക്കുകയാണ് വേണ്ടതെന്ന പിന്തിരിപ്പന്‍ ചിന്താഗതിയാണ് ഈ സ്ത്രീകളെ നയിക്കുന്നതെന്നും അവര്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)