റിയാദ് - വിദേശ മന്ത്രാലയത്തില്‍ നയതന്ത്രകാര്യ അണ്ടര്‍ സെക്രട്ടറിയായി സാറ ബിന്‍ത് അബ്ദുറഹ്മാന്‍ അല്‍സയ്യിദിനെ വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നിയമിച്ചു. അമേരിക്കയിലെ ജോര്‍ജ് മേസണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് സിസ്റ്റംസ് മാനേജ്‌മെന്റില്‍ സാറ അല്‍സയ്യിദ് ബിരുദം നേടിയിട്ടുണ്ട്. നേരത്തെ ആരോഗ്യ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയായും അന്താരാഷ്ട്ര സഹകരണകാര്യ വിഭാഗം ജനറല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി റീജ്യനല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ സൗദി സായുധ സേനാ ഓഫീസില്‍ മിലിട്ടറി അറ്റാഷെ കോണ്‍ട്രാക്ട് ഓഫീസര്‍ ആയും ബാങ്ക് മാനേജറായും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.
Read More