അബഹ- ജനുവരി മൂന്നിന് അബഹയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ആലപ്പുഴ നൂറനാട് ശിവപ്രഭയില്‍ ശിവകുമാറി(46)ന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.
ഉച്ചക്ക് രണ്ട് മണിക്ക് അബഹ ജിദ്ദ വഴി കൊച്ചിയിലേക്ക് പോകുന്ന സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും. മൃതദേഹത്തെ സഹോദരന്‍ ആസി അനുഗമിക്കുന്നുണ്ട്
അസ്വസ്ഥതയെ തുടര്‍ന്ന് മരുന്ന് വാങ്ങാന്‍ അബഹ ടൗണിലെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയ ശിവകുമാര്‍ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശിവകുമാറിനെ സുഹൃത്തുക്കള്‍ ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. പതിനഞ്ച് വര്‍ഷമായി അബഹയിലെ അത്‌ലാല്‍ മന്തിക്കടയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ പോയി വന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി
ഹനീഫ മഞ്ചേശ്വരം ,സന്തോഷ് കൈരളി,ബാഷ കോട്ട,സൈനുദ്ദീന്‍ അമാനി,എന്നിവര്‍ രംഗത്തുണ്ടായിരുന്നു. തമിഴ്‌നാട് കുര്‍ശി സ്വദേശി ദുരൈയുടെയും പ്രഭയുടെയും മകനാണ്.
ഭാര്യ: നൂറനാട് പടനിലം സ്വദേശി അനിത. സഹോദരി,കനി.
Read More