ജിസാന്‍- വാഹനാപകട കേസില്‍ ഒന്‍പതു വര്‍ഷത്തോളം ജിസാന്‍ ജയിലില്‍ കഴിഞ്ഞ യു.പി സ്വദേശി അത്താവുല്ല ഹകീമുല്ല നാട്ടിലേക്ക് മടങ്ങി. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക സൗദി സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. ദല്‍ഹി എയര്‍ അറേബിയ വിമാനത്തില്‍ ഇയാള്‍ അബഹയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു.
മോഷണ കേസില്‍ പിടിക്കപ്പെട്ടു ജയിലിലടക്കപ്പെട്ട യുപി സ്വദേശി സുഖ്‌ദേവ് സിങ്, ബീഹാര്‍ സ്വദേശി മുഹമ്മദ് ഇസ്രാഫീല്‍ എന്നിവരും ശിക്ഷാ നടപടികള്‍ പൂര്‍ത്തികരിച്ചു നാട്ടിലേക്ക് മടങ്ങി. കോണ്‍സുലേറ്റ് സി.സി. ഡബ്ല്യു.എ അംഗവും ജിസാന്‍ കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ ഷംസു പൂക്കോട്ടൂര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രംഗത്തുണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)