ഉത്തര്‍പ്രദേശ്: ഭാര്യയുടെ കാമുകനെ പന്ത്രണ്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദ് സ്വദേശി മീലാല്‍ പ്രജാപതിയാണ് അറസ്റ്റിലായത്. ഗാസിയാബാദ് സ്വദേശിയായ അക്ഷയ് ആണ് കൊല്ലപ്പെട്ടത്. അക്ഷയ്യെ കൊന്ന് ശരീരം വെട്ടിനുറുക്കി മാലിന്യത്തില്‍ തളളുകയായിരുന്നു.
പ്രജാപതി റിക്ഷാ ജീവനക്കാരനും ഭാര്യ ഒരു സ്വകാര്യ ആശുപത്രിയില്‍ ക്ലീനറായും ജോലി ചെയുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അക്ഷയ് കുമാര്‍ എന്നറിയപ്പെടുന്ന 25 കാരനുമായി പ്രജാപതിയുടെ ഭാര്യ അടുപ്പത്തിലായിരുന്നു. മീലാല്‍ പുറത്തുപോയ സമയം അക്ഷയ് ഇവരുടെ വീട്ടിലെത്തുകയും ഭാര്യ ഇയാള്‍ക്ക് കൊടുക്കാനായി ചായ ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ മീലാലിന്റെ മകളുടെ കാലില്‍ തിളച്ച ചായ വീണു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വീട്ടില്‍ മടങ്ങിയെത്തിയ മീലാല്‍ മകളുടെ കാലിലെ പൊള്ളല്‍ കണ്ട് ആശുപത്രിയില്‍ കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായതിനാല്‍ കിടത്തിചികിത്സ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനിടെ മീലാല്‍ ഭാര്യയെ വിളിച്ച് താന്‍ ആശുപത്രിയില്‍ തങ്ങുകയാണെന്ന് അറിയിക്കുകയും വീട്ടില്‍ സഹായത്തിനായി അക്ഷയ്യെ വിളിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നാലെ വീട്ടിലെത്തിയ അക്ഷയ്യെ മീലാല്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം പന്ത്രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ചാക്കില്‍ പൊതിഞ്ഞ് മാലിന്യത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മാലിന്യത്തില്‍ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മീലാല്‍ അറസ്റ്റിലായത്.