ന്യൂദല്‍ഹി- കേരളത്തിലെ ഒരു സ്ഥാപനത്തിലേക്ക് അയച്ച പാര്‍സലില്‍ നാലു കോടി രൂപ. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഎ) വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ പൊതികള്‍ സ്‌കാന്‍ ചെയ്യുന്നതിനിടെയാണ് ദല്‍ഹി പോലീസ് നാല് കോടി രൂപ പിടിച്ചെടുത്തത്.
മണിക്കൂറുകളെടുത്താണ് പിടിച്ചെടുത്ത പണം എണ്ണി തീര്‍ത്തതെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.
ദല്‍ഹി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് കേരളത്തിലെ ഒരു സ്ഥാപനത്തിലേക്ക് പണം അയക്കാന്‍ ശ്രമിച്ചത്. കേസില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, രാജ്യത്തെ സുരക്ഷാ ഏജന്‍സികളും പ്രത്യേക സെല്ലും ദല്‍ഹി പോലീസും സംയുക്തമായി ഇവരെ ചോദ്യം ചെയ്യുകയാണ്.
Read More