റിയാദ്- ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനോട് കൂടെ അഭിനയിക്കാന്‍ അവസരം ചോദിച്ച് ഈജിപ്ഷ്യന്‍ നടന്‍.
ഈജിപ്ഷ്യന്‍ നടന്‍ ഹസന്‍ അല്‍റദാദാണ് അമിതാഭ് ബച്ചനോട് അവസരം ചോദിച്ചത്. റിയാദിലെ ബോളിവാഡ് ജോയ് അവാര്‍ഡ്‌സ് ചടങ്ങില്‍ അമിതാഭ് ബച്ചന്റെ സീറ്റിനരികെ വന്ന് കുശലം പറയുകയായിരുന്നു ഹസന്‍ അല്‍റദാദ്. ഒരു വീഡിയോ ചിത്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഞാന്‍ താങ്കളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് മധ്യപൗരസ്ത്യദേശത്ത് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന താരമാണ് താങ്കള്‍. താങ്കള്‍ കാരണമാണ് ഞാന്‍ അഭിനേതാവായത്. താങ്കളുടെ കൂടെ ചെറിയ റോളിലെങ്കിലും അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ട്. സന്തോഷമുണ്ടെന്ന് ചിരിച്ചുകൊണ്ട് ബിഗ് ബി മറുപടി പറഞ്ഞു.
#رامز_جلال يقنعه بمقلب و #حسن_الرداد يطلب مشاركته بعمل ولو بدور صغير
— ArabWood - عرب وود (@ArabwoodTV) January 22, 2023
برأيكم من سيفوز بـ #أميتاب_باتشان ؟ @ramezgalal @hassanelraddad pic.twitter.com/ypyaJwCP3t