അബുദാബി- യു.എ.ഇയില്‍ ഇടനിലക്കാരെ ഒഴിവാക്കി സ്മാര്‍ട്ടായി വിസയും ഐ.ഡി കാര്‍ഡും എടുക്കാന്‍ പദ്ധതി. അപേക്ഷകളില്‍ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓണ്‍ലൈനിലൂടെ സാധിക്കും. വിസ, എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ അഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കണം.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്‌സൈറ്റിലോ www.icp.gov.ae യു.എ.ഇ ഐ.സി.പി സ്മാര്‍ട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വിസക്ക് അപേക്ഷിക്കാനായി ഇനി എമിഗ്രേഷനിലോ ആമര്‍ സെന്ററുകളിലോ ടൈപ്പിംഗ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓണ്‍ലൈനിലൂടെ സേവനം ലഭിക്കും.
ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കാന്‍ എര്‍പ്പെടുത്തിയ ഡിജിറ്റല്‍ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് ഐ.സി.പി അഭ്യര്‍ഥിച്ചു. വിസ മാത്രമല്ല, എമിറേറ്റ്‌സ് ഐ.ഡി പുതുക്കാനും നഷ്ടപ്പെട്ടവക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാക്കാം. സ്മാര്‍ട് ആപ് വഴി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ടൈപ്പിങ് സെന്ററുകള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)