ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ സൗദി ജോയ് അവാര്‍ഡ് നല്‍കി ആദരിച്ചു

അമിതാഭ് ബച്ചന്‍ റിയാദ് ബോളിവാഡ് സിറ്റിയില്‍ ജോയ് അവാര്‍ഡ് വേദിയില്‍ സംസാരിക്കുന്നു
പിഎസ്ജി ഫുട്‌ബോള്‍ ഡിഫന്റര്‍ അശ്‌റഭ് ഹകീമി റിയാദ് ബോളിവാഡ് സിറ്റിയില്‍ ജോയ് അവാര്‍ഡ് വേദിയില്‍.

റിയാദ്- ലോകോത്തര കലാകാരന്മാര്‍ അണിനിരന്ന വേദിയില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ സൗദി അറേബ്യ ജോയ് അവാര്‍ഡ് 2023 നല്‍കി ആദരിച്ചു. ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ ബക്കര്‍ അല്‍ശദ്ദി തിയേറ്ററില്‍ നടന്ന മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാര വേദിയില്‍ സിനിമ, സംഗീത, നാടക, സാമൂഹിക മേഖലയിലെ 20 പേര്‍ക്ക് ജോയ് അവാര്‍ഡുകള്‍ നല്‍കി. സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖിന്റെ സാന്നിധ്യത്തില്‍ നടന്ന അവാര്‍ഡ് നിശ വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സൗദി ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണത്തിന്റെ മൂന്നാം പതിപ്പായിരുന്നു ഇത്. ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനകള്‍ക്കുള്ള  ജോയ് അവാര്‍ഡ് ബോളിവുഡ് ഇതിഹാസം ഏറ്റുവാങ്ങിയത്. സമഗ്ര സംഭാവനക്കുള്ള രണ്ടാമത്തെ പുരസ്‌കാരം ഏറ്റുവാങ്ങിയത് ഹോളിവുഡ് സംവിധായകന്‍ മൈക്കിള്‍ ബേക്കാണ്. ശ്രദ്ധേയ വ്യക്തിത്വത്തിനുള്ള പുരസ്‌കാരം യു.എസ് കൊളമ്പിയന്‍ നടി സോഫിയ വെര്‍ഗാര, മികച്ച സീരിയല്‍ നടിക്കുള്ള അവാര്‍ഡ് ലബനീസ് ടുണീഷ്യന്‍ നടിയായ നാദൈന്‍ നസീബ് നജീം, സീരിയല്‍ നടനുള്ള അവാര്‍ഡ് സൗദി നടന്‍ ഇബ്രാഹീം അല്‍ഹജ്ജാജ്, മികച്ച പുരുഷ കായിക പ്രതിഭക്കുള്ള പുരസ്‌കാരം പിഎസ്ജി ഫുട്ബാള്‍ താരം അശ്‌റഫ് ഹാകിമി, മികച്ച വനിതാ കായിക താരത്തിനുള്ള അവാര്‍ഡ് സൗദി വനിത മര്‍യം ബിന്‍ ലാദന്‍, സിനിമ നടിക്കുള്ള അവാര്‍ഡ് ടുണിഷ്യന്‍ നടി ഹിന്ദ് സബ്രി, ജനസ്വാധീനമുള്ള വ്യക്തിത്വത്തിനുളള പുരകാരം ഈജിപ്ഷ്യന്‍ നടി അബീര്‍ അല്‍സഗീര്‍, സൗദി ആക്ടിവിസ്റ്റ് അഹമ്മദ് അല്‍ശുഖൈരി എന്നിവര്‍ സ്വന്തമാക്കി. ജനപ്രിയ കലാകാരന്‍മാര്‍ക്കുള്ള അവാര്‍ഡ് സൗദി ഗായകന്‍ റാശിദ് അല്‍മാജിദ്, ഈജിപ്ഷ്യന്‍ നടന്‍ അഹമ്മദ് ഹില്‍മി, നടി മുന സകി, അമേരിക്കന്‍ നടന്‍ മെല്‍ ജിപ്‌സന്‍, ഈജിപ്ഷ്യന്‍ സീരിയല്‍ നടന്‍ അഹമ്മദ് ഇസ്സ്, കുവൈത്ത് നടി ഹയാതുല്‍ ഫഹദ്, കുവൈറ്റ് നടന്‍ സുആദ് അല്‍അബ്ദുല്ല, എംബിസി ചെയര്‍മാന്‍ ശൈഖ് വലീദ് ആല്‍ ഇബ്രാഹീം, സൗദി ഗായകന്‍ അബ്ദുല്‍മജീദ് അബ്ദുല്ല, സൗദി നടി ജൂരി ഖത്താന്‍ എന്നിവര്‍ക്കാണ് സമ്മാനിച്ചത്. 200 ഓളം കലാകാരന്മാരാണ് ജോയ് അവാര്‍ഡിനായി മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു മത്സരത്തിലേക്ക് എന്‍ട്രി ക്ഷണിച്ചിരുന്നത്.
പ്രശസ്ത ലബനീസ് ഗായിക നന്‍സി അജ്‌റാമിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത നിശ പുരസ്‌കാര ചടങ്ങിനെ ആവേശോജ്വലമാക്കി. അറബ് ലോകത്തെ ഒട്ടുമിക്ക കലാകാരന്മാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Tags

Latest News