- മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം കോടതി കാണുന്നില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ
കുന്ദമംഗലം (കോഴിക്കോട്) - ഹർത്താൽ മൂലമുണ്ടായ നഷ്ടം ഈടാക്കുന്നതിന് പ്രതിചേർക്കപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഹൈക്കോടതി കാണിക്കുന്ന ധൃതി രാജ്യത്ത് ഇരട്ട നീതിയുണ്ടെന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി രൂപീകരണത്തിന്റെ 75 വർഷം പൂർത്തിയായതിന്റെ പശ്ചാതലത്തിൽ കുന്ദമംഗലം അജ്‌വ ഹോട്ടലിൽ സംഘടിപ്പിച്ച സൗഹൃദ ഒത്തുചേരലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുനഷ്ടത്തെ സംബന്ധിച്ച് പഠനം നടത്തി തീർപ്പിലെത്തുന്നതിനും കുറ്റക്കാരായി വിധിക്കുന്നതിനും മുമ്പാണ് ഹൈക്കോടതി നടപടിക്ക് സർക്കാറിനെ നിർബന്ധിക്കുന്നത്. മുമ്പ് നടന്ന ഹർത്താലുകളിലെ നാശനഷ്ടങ്ങൾ തിരിച്ചുപിടിക്കുന്നതുമായി സംബന്ധിച്ച കാലതാമസം കോടതി കാണുന്നില്ല. ഇത് ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനമാണെന്ന ധാരണ സമൂഹത്തിലുണ്ടാക്കുമെന്നും അമീർ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ടി ശാക്കിർ അധ്യക്ഷത വഹിച്ചു.
കടിച്ചുകീറാനെത്തിയ പുള്ളിപ്പുലിയിൽനിന്ന് മുള്ളൻപന്നികൾ കുഞ്ഞുങ്ങൾക്കു നൽകിയ സെഡ് കാറ്റഗറി സുരക്ഷ! വൈറൽ
സെഡ് കാറ്റഗറി സുരക്ഷാ എന്നൊക്കെ പറയാറില്ലേ? അതേപോലെ, പുള്ളിപ്പുലിയിൽനിന്ന് തങ്ങളുടെ രണ്ട് മക്കൾക്ക് അമ്പരപ്പിക്കുന്ന പ്രതിരോധം തീർക്കുകയാണ് രണ്ട് മുള്ളൻപന്നികൾ. എവിടെ നടന്ന സംഭവമാണെന്നറിയില്ല. കാടിറങ്ങി നടുറോട്ടിലാണ് സംഭവം.
തങ്ങളുടെ മക്കളെ ആക്രമിക്കാനുള്ള പുള്ളിപ്പുലിയുടെ എല്ലാ ശ്രമങ്ങളെയും ധീരമായി ചെറുത്ത് തോൽപ്പിക്കുകയാണ് മുള്ളൻപന്നികൾ. ഐ.എ.എസ് ഓഫീസറായ സുപ്രിയ സാഹുവാണ് അതിശയിപ്പിക്കുന്ന ഈ പോരാട്ട വീര്യത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
പുള്ളിപ്പുലി പലവട്ടമായി മുള്ളൻപന്നി കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് കടിച്ചുകീറാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടു മുള്ളൻപന്നികളും തീർത്ത പ്രതിരോധമതിലിൽ പുലിക്ക് പിൻവാങ്ങേണ്ടി വരുന്നത് വീഡിയോയിൽ കാണാം. എന്നാൽ വീഡിയോയുടെ അവസാനം എങ്ങനെയാണെന്ന് വ്യക്തമല്ല. മണിക്കൂറുകൾക്കകം ഈ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.