Sorry, you need to enable JavaScript to visit this website.

നഗ്നചിത്രം ഫേസ്ബുക്കിന് അയക്കൂ; ഭീഷണിയില്‍നിന്ന് രക്ഷപ്പെടാം 

ന്യൂയോര്‍ക്ക്- നഗ്നചിത്രങ്ങള്‍ ആരെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭയമുള്ളവര്‍ക്ക് ആ ചിത്രം മുന്‍കൂട്ടി ഫേസ്ബുക്കിനു നല്‍കി പ്രതിരോധിക്കാം. ഫേസ്ബുക്കിലും അതിനു കീഴിലുള്ള ഇന്‍സ്റ്റാഗ്രാമിലും മെസഞ്ചറിലും ചിത്രം വരുന്നത് തടയാന്‍ കമ്പനിക്ക് കഴിയും. നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രതികാരം തടയാന്‍ ഈ വിചിത്ര തന്ത്രത്തിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

കേംബ്രിജ് അനലിറ്റിക്ക  ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. വ്യക്തികളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് സ്ഥാപിക്കാനാണ് പുതിയ പരീക്ഷണത്തിനു മുതിരുന്നത്. 

സുരക്ഷക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയെന്നും തങ്ങളുടെ അനുമതിയില്ലാതെ ആരെങ്കിലും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമെന്ന് ഭയമുള്ളവര്‍ക്ക് അവ ഫേസ്ബുക്കിന് അയക്കാമെന്നും അപ്‌ലോഡ് ചെയ്യാതെ തങ്ങള്‍ നോക്കിക്കൊളുമെന്നും ഫേസ്ബുക്ക് ആഗോള സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് പ്രസ്താവനയില്‍ അറിയിച്ചു. 

നഗ്നചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടുള്ള പ്രതികാരം തടയാനുള്ള ശ്രമം ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് യു.കെ.,യു.എസ്, കാനഡ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വിവിധ രാജ്യങ്ങളിലുള്ള സുരക്ഷാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫേസ്ബുക്കിന്റെ പദ്ധതി. യു.കെയില്‍ റിവഞ്ച് പോണ്‍ ഹെല്‍പ് ലൈനുമായി സഹകരിച്ചാണ് ഈ സേവനം. 
 

Latest News