Sorry, you need to enable JavaScript to visit this website.

മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി; യുട്യൂബ് വീഡിയോകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്തു

ന്യൂദല്‍ഹി- ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കി തെളിവുകള്‍ പുറത്തുവിട്ട ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന യട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്തു. വാര്‍ത്താ വിതരണ പ്രക്ഷേപണം മന്ത്രാലയം  പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരമാണ് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍ ' എന്ന ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പങ്കിടുന്ന യുട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്തത്.  

യുട്യൂബ് വീഡിയോകള്‍ക്കൊപ്പം, ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50 ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.  2021 ലെ ഐ.ടി ചട്ടപ്രകാരമുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി വെള്ളിയാഴ്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഡോക്യുമെന്ററി ഇന്ത്യയില്‍ ബിബിസി ലഭ്യമാക്കിയിരുന്നില്ലെങ്കിലും ചില യൂട്യൂബ് ചാനലുകള്‍ ഇത് അപ്‌ലോഡ് ചെയ്തിരുന്നു.
വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്താല്‍ ബ്ലോക്ക് ചെയ്യാനും യുട്യൂബിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ വീഡിയോയിലേക്കുള്ള ലിങ്ക് അടങ്ങിയ ട്വീറ്റുകള്‍ കണ്ടെത്താനും തടയാനും ട്വിറ്ററിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സുപ്രീം കോടതിയുടെ അധികാരത്തിലും വിശ്വാസ്യതയിലും സംശയം ജനിപ്പിക്കാനും അഭ്യൂഹങ്ങള്‍ ഉന്നയിക്കാനുമാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നതെന്നും  ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനള്ള ശ്രമമാണെന്നും വിവിധ മന്ത്രാലയങ്ങളിലെ ഉന്നത  ഉദ്യോഗസ്ഥര്‍ ഡോക്യുമെന്ററി പരിശോധിച്ച് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ബ്ലോക്ക് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വെക്കുന്നതും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതുമാണ് ബി.ബി.സി ഡോക്യുമെന്ററി.  വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കു പിന്നില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ പുനരുത്ഥാനത്തിന്റെ വ്യാമോഹങ്ങളാണെന്ന് വിരമിച്ച ജഡ്ജിമാരും മുന്‍ ഉദ്യോഗസ്ഥര്‍, റിട്ട.പട്ടാള ഉദ്യോഗസ്ഥരും സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു. 300ലധികം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജഡ്ജിമാരുമാണ് തുറന്ന കത്തില്‍ ഒപ്പുവെച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News