Sorry, you need to enable JavaScript to visit this website.

ദുല്‍ഖറിനും ആസിഫിനേക്കാളും പ്രായം  കുറഞ്ഞ ടൊവിനോക്ക് ഇന്നു പിറന്നാള്‍ 

കൊച്ചി-നടന്‍  ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. 1988 ജനുവരി 21 ന് ജനിച്ച ടൊവിനോയുടെ 35-ാം ജന്മദിനമാണ് ഇന്ന്. സമകാലീനരായ യുവ നടന്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ നടനാണ് ടൊവിനോ.
1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദിന് 41 വയസ്സായി.  1984 ഒക്ടോബര്‍ 11 നാണ് നിവിന്‍ പോളിയുടെ ജനനം. പ്രേമത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച നിവിന് ഇപ്പോള്‍ 38 വയസ്സ്. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും ടൊവിനോയേക്കാള്‍ മുതിര്‍ന്നവരാണ്. 1986 ഫെബ്രുവരി നാലിന് ജനിച്ച ആസിഫ് അലിക്കും 1986 ജൂലൈ 28 ന് ജനിച്ച ദുല്‍ഖര്‍ സല്‍മാനും 37 വയസ്സ് ആകുന്നു. ഇരുവരേക്കാളും രണ്ട് വയസ് കുറവാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടൊവിനോയ്ക്ക്.
ജന്മദിനം ടോവിനോ നവാഗതനായ തോമസ് ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ ലൊക്കേഷനില്‍ ആഘോഷിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്കും ഭാര്യ ലിഡിയക്കും മക്കള്‍ക്കും ഒപ്പമായിരുന്നു  ആഘോഷം. 
ഭാര്യയും കുട്ടികളും ഷൂട്ടിംഗ് സെറ്റില്‍ എത്തിയിരുന്നു. കേക്ക് മുറിച്ചുള്ള ആഘോഷ ചിത്രങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയായ സിനിമയില്‍ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍ എത്തുന്നത്.
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കും.ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
യു ജി എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
 കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നംകണ്ട ടൊവിനോ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ന്നത് അക്ഷീണ പ്രയത്‌നം കൊണ്ടാണ്. സിനിമ കരിയറിലെ ഈ യാത്രയില്‍ ടൊവിനോയ്‌ക്കൊപ്പം എന്നും ലിഡിയയും ഉണ്ടായിരുന്നു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ടൊവിനോയും ലിഡിയയും പ്രണയിച്ചു തുടങ്ങുന്നത്. പിന്നീട് ആ പ്രണയം വിവാഹത്തിലേക്ക് എത്തി. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എന്നും ഒപ്പമുണ്ടായിരുന്ന ആളാണ് ലിഡിയയെന്ന് ടൊവിനോ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
പ്ലസ് വണ്ണിന് വെവ്വേറെ ഡിവിഷനുകളിലായിരുന്നു ടൊവിനോയും ലിഡിയയും പഠിച്ചിരുന്നത്. മലയാളം ക്ലാസ് ഇരുവര്‍ക്കും ഒരുമിച്ചായിരുന്നു. മലയാളം ക്ലാസിന്റെ സമയത്ത് ലിഡിയ ടൊവിനോയുടെ ക്ലാസിലേക്ക് വരും. ഒരിക്കല്‍ മലയാളം ടീച്ചര്‍ വിദ്യാര്‍ഥികളോട് മലയാളം അക്ഷരമാല എഴുതാന്‍ പറഞ്ഞു. മലയാളത്തില്‍ നല്ല മാര്‍ക്കുള്ളവര്‍ക്ക് പോലും എഴുതാന്‍ കിട്ടുന്നില്ല. തനിക്കും മലയാളം അക്ഷരമാല തെറ്റാതെ എഴുതാന്‍ സാധിച്ചില്ലെന്ന് ടൊവിനോ പറയുന്നു. ആ സമയത്ത് എതിര്‍വശത്തുള്ള ബഞ്ചില്‍ ഒരു പെണ്‍കുട്ടി മലയാളം അക്ഷരമാല എഴുതി കഴിഞ്ഞ് കൈയും കെട്ടി ഇരിക്കുന്നത് കണ്ടത്. ലിഡിയയായിരുന്നു അത്. കോപ്പിയടിക്കാന്‍ ഉത്തര പേപ്പര്‍ നല്‍കുമോ എന്ന് ടൊവിനോ ലിഡിയയോട് ചോദിച്ചു. ടൊവിനോയ്ക്ക് ലിഡിയ തന്റെ ഉത്തര പേപ്പര്‍ നല്‍കി. അന്ന് മുതല്‍ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായതെന്നും വിവാഹത്തില്‍ എത്തിച്ചേര്‍ന്നതെന്നും ടൊവിനോ പ
റഞ്ഞിട്ടുണ്ട്. 


 

Latest News