Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയാന്‍ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി-ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഈമാസം 27ന് പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍, കെ.ആര്‍ ശശി പ്രഭു എന്നിവര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 27ന് ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന ഹരജിയില്‍ വേഗത്തില്‍ വാദം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്നും മുന്‍ എംപിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
    വധശ്രമ കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷ റദ്ദ് ചെയ്യാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വിധി വരുന്നതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്റെ തീരുമാനം, ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

    

 

Latest News