Sorry, you need to enable JavaScript to visit this website.

40 വര്‍ഷമായി ടിക്കറ്റെടുക്കുന്നു; ഒടുവില്‍ 88 കാരന് അഞ്ച് കോടിയുടെ ലോട്ടറി

ദേരാബസ്സി- നാല്‍പത് വര്‍ഷമായി ലോട്ടറി ടിക്കറ്റെടുക്കുന്ന വയോധികന് ഒടുവില്‍ അഞ്ച് കോടി രൂപയുടെ ലോട്ടറിയടിച്ചു. പഞ്ചാബിലെ ദേരാബസ്സിയിലെ 88 കാരനായ മഹന്ത് ദ്വാരകാ ദാസിനാണ് സമ്മാനം.
പണം കുടുംബത്തിനുവേണ്ടി വിനിയോഗിക്കുമെന്ന് ദ്വാരകാ ദാസ് പറഞ്ഞു. ജീവിതത്തില്‍ പല തൊഴിലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന തുക രണ്ട് ആണ്‍മക്കള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനക്കും നല്‍കുമെന്് ദ്വരകാദാസ് പറഞ്ഞു.

തന്റെ മരുമകനെ അയച്ചാണ് അച്ഛന്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നതെന്നും സമ്മാനം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും ദ്വരകാ ദാസിന്റെ മകന്‍ നരേന്ദര്‍ കുമാര്‍ ശര്‍മ പറഞ്ഞു.

പഞ്ചാബ് സര്‍ക്കാരിന്റ മകരസംക്രാന്തി ബമ്പര്‍ ലോട്ടറിയിലാണ് ദ്വാരകാ ദാസിന് ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. 30 ശതമാനം നികുതി കഴിച്ചുള്ള തുകയാണ് ദ്വാരകാ ദാസിനു നല്‍കുകയെന്ന് ലോട്ടറി അസി. ഡയരക്ടര്‍ കരണ്‍ സിംഗ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News