കൊച്ചി- മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ ആശുപത്രി കാന്റീന്‍ ആരോഗ്യ വിഭാഗം പൂട്ടിച്ചു. എറണാകുളം പറവൂരിലെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ കാന്റീനിലാണ് മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത്. ആശുപത്രി മോര്‍ച്ചറിയിലേക്ക് എംബാം ചെയ്ത മൃതദേഹം കൊണ്ടുവന്ന പെട്ടിയാണ് ഒരാഴ്ചയായി കാന്റീനില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ നഗരസഭാ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കാന്റീന്‍ താല്‍ക്കാലികമായി പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നേരത്തെ പ്രതിപക്ഷം മുന്‍സിപ്പില്‍ ഹെല്‍ത്ത് വിഭാഗത്തില്‍ പരാതിപ്പെട്ടെങ്കിലും പരിശോധന ഉണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നിരുന്നു. യോഗത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി എ പ്രഭാവതി കാന്റീന്‍ സന്ദര്‍ശിച്ചു. പെട്ടി ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കാന്റീനില്‍ പരിശോധനയ്‌ക്കെത്തിയതിനു പിന്നാലെയാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.
വിദേശത്ത് നിന്ന് കൊണ്ട് വന്ന പെട്ടി കാന്റീനില്‍ കൊണ്ടുവന്നു വെച്ചത് ആശുപത്രിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ചില ആളുകളാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് പെട്ടി മറിച്ച് വില്‍ക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. ചില ആംബുലന്‍സ് െ്രെഡവര്‍മാരുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.
ശവപ്പെട്ടി കാന്റീനില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)