വിജയവാഡ- 64ാം വയസില്‍ മൂന്നാം വിവാഹത്തിന് താന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണങ്ങളെ തള്ളി തെന്നിന്ത്യന്‍ താരം ജയസുധ. അടുത്തിടെ ജയസുധ പങ്കെടുത്ത പരിപാടികളിലെല്ലാം താരത്തിനൊപ്പം അജ്ഞാതനായ ഒരു വിദേശി ഉണ്ടായിരുന്നു. ഇതേ ചുറ്റിപ്പറ്റി പുതിയ കഥകള്‍ വന്നതോടെയാണ് മൂന്നാം വിവാഹം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ രൂപപ്പെട്ടത്. ഫിലിപ്പ് റൂവല്‍സ് എന്നാണ് പേര്. എന്റെ ജീവിതചരിത്രം സിനിമയാക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. സിനിമമേഖലയിലെ എന്റെ പ്രാധാന്യത്തെക്കുറിച്ചാണ് എല്ലാ പരിപാടികളിലും എന്നോടൊപ്പം പങ്കെടുക്കുന്നത്. ജയസുധ പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് വഡെ രമേശിന്റെ ഭാര്യ സഹോദരന്‍ കാക്കര്‍പുടി രാജേന്ദ്ര പ്രസാദുമായാണ് ജയസുധയുടെ ആദ്യവിവാഹം. ആ വിവാഹജീവിതം അധികനാള്‍ നീണ്ടുനിന്നില്ല. വിവാഹ മോചിതയായ ശേഷം 1985 ല്‍ നടന്‍ ജിതേന്ദ്രയുടെ ബന്ധുവായ നിതിന്‍ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളുണ്ട്. 2017 ല്‍ നിതിന്‍ കപൂര്‍ മരിച്ചു. എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത രാസലീല എന്ന ചിത്രത്തിലൂടെയാണ് ജയസുധ മലയാളത്തിലേക്ക് എത്തുന്നത്. റോമിയോ, മോഹിനിയാട്ടം, ശിവരഞ്ജിനി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി സരോവരം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇഷ്ടം സിനിമയില്‍ നെടുമുടി വേണുവിന്റെ കാമുകിയുടെ വേഷത്തിലൂടെയാണ് ജയസുധ കൂടുതല്‍ പരിചിതയായത്. വിജയ് ചിത്രം വാരിസ് ആണ് അവസാനം തിയേറ്ററില്‍ എത്തിയ തമിഴ് ചിത്രം. വാരിസില്‍ വിജയ്യുടെ അമ്മ വേഷമാണ് അവതരിപ്പിച്ചത്.