രാജ്യത്ത് വലിയ വിവാദത്തിനു തിരി കൊളുത്തിയ മെര്‍സല്‍ സിനിമക്ക് ശേഷം ദളപതി വിജയ് അഭിനയിക്കുന്ന പുതിയ സിനിമയില്‍ പറയുന്നത് ദ്രാവിഡ രാഷ്ട്രീയം.എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്ന രാധാരവി 'ആയി മാമൂക്കാ' എന്ന പാര്‍ട്ടിയുടെ നേതാവായാണ് അഭിനയിക്കുന്നത്. തമിഴകത്തെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ നേതാവിനോട് സാമ്യം തോന്നുന്ന രൂപത്തിലാണ് രാധാരവിയുടെ പ്രകടനം.രാഷ്ട്രീയ അസ്ഥിരതയുള്ള സംസ്ഥാനത്ത് രജനിയും കമലും രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരിക്കെയാണ് സകലരെയും ഞെട്ടിച്ച് അണിയറയില്‍ ദളപതി പോര്‍മുഖം തുറക്കുന്നത്.സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴകത്ത് വലിയ സ്വാധീനശക്തിയുള്ള താരമാണ് വിജയ്. ലക്ഷക്കണക്കിന് ആരാധകര്‍ ഓരോ ജില്ലയിലും ഉള്ള ഈ താരത്തിന്റെ ഫാന്‍സ് അസാസിയേഷന് സ്വന്തമായി കൊടി പോലും ഉണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് കൊടിയിലൂടെയുള്ള ഈ മുന്‍കരുതലത്രെ.
വിജയ് നായകനായി അടുത്തയിടെ പുറത്തിറങ്ങിയ 'മെര്‍സല്‍' സിനിമ തമിഴകത്ത് വലിയ ചലനമാണ് സൃഷ്ടിച്ചിരുന്നത്. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയും സംസ്ഥാന നേതാക്കളും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയുണ്ടായി. ജി.എസ്.ടിക്കെതിരായി സിനിമയിലെ നായക കഥാപാത്രം ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. മെര്‍സലിന്റെ വന്‍ വിജയത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും തമിഴക രാഷ്ട്രീയ നേതാക്കളെ ചങ്കിടിപ്പിച്ചു കൊണ്ട് പുതിയ സിനിമ വരുന്നത്. താല്‍ക്കാലികമായി 'ദളപതി 62' എന്ന പേരിട്ട സിനിമയുടെ ഷൂട്ടിങ് ദ്യശ്യങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഷ്ട്രീയ സമ്മേളനം ചിത്രീകരിക്കുന്നതിനായി ചെന്നൈയില്‍ ബ്രഹ്മാണ്ട സെറ്റാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്.