ന്യൂദല്‍ഹി- ദല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. ദേസീയ തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം.
ദല്‍ഹി എയിംസിന് പുറത്ത് മദ്യപനായ െ്രെഡവര്‍ കാറില്‍ കൈ കുടുക്കി 10-15 20 മീറ്ററോളം സ്വാതി മലിവാളിനെ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ സംഗം വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്രയെ (47) പീഡനത്തിനും ഉപദ്രവിച്ചതിനും അറസ്റ്റ് ചെയ്തയായും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
എയിംസ് ആശുപത്രിക്ക് പുറത്ത് സ്വാതി മലിവാളിന് സമീപം കാര്‍ നിര്‍ത്തി കാറില്‍ കയറാന്‍ ക്ഷണിക്കുകയായിരുന്നു. തയാറല്ലെന്നു പറഞ്ഞപ്പോള്‍ കാര്‍ ഓടിച്ചു പോയ ആള്‍ പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും എത്തുകയായിരുന്നു.
തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മോശമായി പെരുമാറുകയും കാറില്‍ കയറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. സ്വാതി മലിവാളും െ്രെഡവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ െ്രെഡവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും സ്വാതിയുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു. പിന്നീട് ഇവരെ 10-15 മീറ്ററോളം വലിച്ചിഴച്ചുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചതോടെ പുലര്‍ച്ചെ 3.15ന് പിസിആര്‍ സംഘം കോട്‌ല മുബാറക്പൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരോട് കാര്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു. പുലര്‍ച്ചെ 3.20ഓടെ പോലീസ് സംഘങ്ങളും എസിപിയും സ്ഥലത്തെത്തി. പുലര്‍ച്ചെ 3.34ന് കാര്‍ കണ്ടെത്തി പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മലിവാളിന്റെ മൊഴിയില്‍ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്തു.
മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറോട് തന്നോട് അതിക്രമം കാണിച്ചുവെന്നും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും 20 കാരി അഞ്ജലി സിംഗിനു സംഭവിച്ചത് തനിക്കും സംഭവിക്കുമായിരുന്നുവെന്നും സ്വാതി മാലിവാള്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും ദല്‍ഹിയില്‍ സുരക്ഷിതല്ലെങ്കില്‍, സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ- അവര്‍ ട്വിറ്ററില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)