തിരുവനന്തപുരം- ടൊവിനോ തോമസിന്റെ ഒരു സിനിമ എട്ടുനിലയില്‍ പൊട്ടണമെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് നടി വീണാ നായര്‍. തന്നെ ആ സിനിമയിലേക്ക് വിളിച്ചിട്ട് അവസാനം നിമിഷം ഒഴിവാക്കുകയായിരുന്നെന്നും അതിന്റെ ദേഷ്യത്തിലാണെന്ന് സിനിമ പരാജയപ്പെടണമെന്ന് മനസ്സില്‍ ആഗ്രഹിച്ചതെന്നും വീണാ നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ടൊവിനോ തോമസിന്റെ സിനിമ പരാജയപ്പെട്ടപ്പോള്‍ താന്‍ വളരെ സന്തോഷിച്ചെന്നാണ് വീണാ നായര്‍ പറയുന്നത്. ടൊവിനോ നായകനാകുന്ന ഈ ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. 15 ദിവസത്തെ ഡേറ്റാണ് ചോദിച്ചത്. ആ സിനിമയ്ക്ക് വേണ്ടി തന്റെ മറ്റെല്ലാ ജോലികളും ഒഴിവാക്കി ഡേറ്റ് നല്‍കിയെന്ന് വീണ പറയുന്നു. ഉദ്ഘാടനത്തിനു വിളിച്ചവരെ പോലും ഒഴിവാക്കുകയായിരുന്നു. അതേസമയം, സിനിമയുടെ ഷൂട്ടിങ് തിയതി അടുത്തുവന്നിട്ടും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഒരു കമ്യൂണിക്കേഷനും ഉണ്ടായില്ല. തുടര്‍ന്ന് സംശയം തീര്‍ക്കാന്‍ അവരെ വിളിച്ചു. അപ്പോഴാണ് മറ്റൊരു നടിയെ തനിക്ക് തീരുമാനിച്ചിരുന്ന കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തതായി അറിഞ്ഞത്. അത് തന്നെ വളരെ വേദനിപ്പിച്ചെന്ന് വീണ നായര്‍ വ്യക്തമാക്കി. ഇതേ പടത്തിന്റെ നിര്‍മാതാവിനെ ആശുപത്രിയില്‍ വെച്ചു കണ്ടപ്പോള്‍ സത്യാവസ്ഥ അറിയാന്‍ വീണ്ടും അന്വേഷിച്ചു. വലിയ തുക പ്രതിഫലം ചോദിച്ചതിനാലാണ് തന്നെ ഓഴിവാക്കിയതെന്നാണ് അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നത്. ഇതെല്ലാം കൂടി ആയപ്പോള്‍ ടൊവിനോയുടെ പടം എട്ടു നിലയില്‍ തന്നെ പൊട്ടണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി-വീണ നയം വ്യക്തമാക്കി.