ദാവോസ്- വിനോദസഞ്ചാരം, സംസ്കാരം, കായികം, വിനോദം എന്നിവ സൗദിയിലേക്ക് വൈവിധ്യവല്‍ക്കരണത്തിന്റെ സമ്പത്ത് കൊണ്ടുവരാന്‍ പോകുന്നുവെന്ന് സൗദി സാമ്പത്തിക മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം.
എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സൗദി അറേബ്യ പ്രവര്‍ത്തിക്കുകയാണെന്ന് സാമ്പത്തിക മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പറഞ്ഞു. ദാവോസ് ഉച്ചകോടിയിലേക്ക് ഏറ്റവും വലിയ പ്രതിനിധി സംഘത്തെയാണ് സൗദി അയച്ചിരിക്കുന്നത്.
2060 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുക എന്ന ലക്ഷ്യമുണ്ടെങ്കിലും, പതിറ്റാണ്ടുകളായി അസംസ്കൃത എണ്ണ കയറ്റുമതിയെ രാജ്യം വളരെയധികം ആശ്രയിക്കുന്നു. ഇത് സാമ്പത്തിക മാറ്റത്തിനുള്ള സാധ്യതയെക്കുറിച്ച് ഇത് സംശയം ജനിപ്പിക്കുന്നുവെന്ന ആരോപണം മന്ത്രി തള്ളി.
'ഞങ്ങള്‍ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു... ഞങ്ങളുടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്നു, അത് പ്രധാനമാണ്, അത് അത്യാവശ്യവുമാണ്,' അല്‍ ഇബ്രാഹിം പറഞ്ഞു.
ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് കുതിച്ചുയരുന്ന ക്രൂഡ് വില 2022ല്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ബജറ്റ് മിച്ചം രേഖപ്പെടുത്താന്‍ രാജ്യത്തെ അനുവദിച്ചു, ഇത് സാമ്പത്തിക വികസനത്തിന് ശക്തി നല്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'സൗദി അറേബ്യയില്‍ സവിശേഷ മേഖലകള്‍ക്ക് ഇപ്പോള്‍ ഊന്നല്‍ നല്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ വൈകിയിട്ടില്ല. വിനോദസഞ്ചാരം, സംസ്കാരം, കായികം, വിനോദം അവ വൈവിധ്യവല്‍ക്കരണത്തിന്റെ സമ്പത്ത് കൊണ്ടുവരാന്‍ പോകുന്നു- അല്‍ഇബ്രാഹിം പറഞ്ഞു.
അതേസമയം, ഖനനം, വ്യവസായം തുടങ്ങിയ മറ്റ് മേഖലകളിലും ഞങ്ങള്‍ ശ്രദ്ധിക്കുന്നു, അത് കൂടുതല്‍ മത്സരാത്മകമാകണം.
കഴിഞ്ഞ മാസം ചൈനീസ് പ്രസിഡന്റ്് ഷി ജിന്‍പിങ്ങിന്റെ റിയാദിലേക്കുള്ള ഉന്നത സന്ദര്‍ശനത്തില്‍ ഊര്‍ജവും അടിസ്ഥാന സൗകര്യവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചത് ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.
'ഇത് പരസ്യമോ പ്രദര്‍ശനമോ അല്ല, സൗദിയുടെ വളര്‍ച്ചാഗാഥയില്‍ ആളുകള്‍ക്ക് വളരെയധികം താല്‍പ്പര്യമുണ്ട്- ആഗോള സമ്പദ്വ്യവസ്ഥയുടെ ഭൂരിഭാഗവും കഷ്ടപ്പെടുമ്പോഴും കഴിഞ്ഞ വര്‍ഷം ജി.ഡി.പിയില്‍ രാജ്യത്തിന്റെ 8.5 ശതമാനം വര്‍ധന ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.