Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വദേശികൾക്ക് പൊതു-സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചു

ദോഹ- പൊതു-സ്വകാര്യ മേഖലകളിലായി ഖത്തറിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിച്ചു. 2022 ൽ ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലായി സ്വദേശികൾക്കായി 7127 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി തൊഴിൽ, സിവിൽ സർവീസ് മന്ത്രാലയവും സർക്കാർ വികസന ബ്യൂറോയും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീ-പുരുഷ നിയമന അനുപാതം, രാജ്യത്തെ ഏറ്റവും ഡിമാൻഡുള്ള മേഖലകൾ, കൂടാതെ മറ്റു നിരവധി ഉൾക്കാഴ്ചകളും ഡാറ്റ എടുത്തു കാണിക്കുന്നു.
പൊതുമേഖലയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. ഈ മേഖലയിൽ 5000-ത്തിലധികം പൗരന്മാരെ നിയമിച്ചു. പുതിയ നിയമനങ്ങളിൽ 69 ശതമാനം വരുന്ന സ്ത്രീകളാണ് പ്രധാനമായും പുതിയ തസ്തികകൾ നികത്തിയത്.
സർക്കാർ മേഖലയിൽ, പ്രാഥമിക ആരോഗ്യ സംരക്ഷണ സഹകരണം, ഔഖാഫ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയായിരുന്നു ഏറ്റവും ഉയർന്ന നിയമന സ്ഥാപനങ്ങൾ. എന്നിരുന്നാലും, ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയത് മുനിസിപ്പാലിറ്റി മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗൺസിൽ, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നിവയാണ്.
സ്വകാര്യ മേഖലയിൽ 1850 ഖത്തർ പൗരന്മാരെയാണ് നിയമിച്ചത്. പുതിയ നിയമനങ്ങളിൽ 52 ശതമാനം പുരുഷ ജീവനക്കാരും 48 ശതമാനം സ്ത്രീ ഉദ്യോഗാർഥികളുമായിരുന്നു. സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് കണ്ടത് ബിസിനസ് മാനേജ്‌മെന്റ്, എൻജിനീയറിംഗ്, അക്കൗണ്ടിംഗ് എന്നീ മേഖലകളിലായിരുന്നു. സ്വകാര്യ മേഖലയിൽ ഖത്തർ പൗരൻമാരെ ഏറ്റവും കൂടുതൽ നിയമിച്ചത് സാമ്പത്തിക, ഇൻഷുറൻസ് മേഖലയിലും, തൊട്ടു പിന്നാലെ ഊർജ, വ്യവസായ മേഖലയിലുമാണ്. ഖത്തർ നാഷണൽ ബാങ്ക്, ഖത്തർ എനർജി, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ എയർവേയ്‌സ്, ഉരീദു എന്നിവയാണ് ഏറ്റവും കൂടുതൽ നിയമനം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾ.

Tags

Latest News