Sorry, you need to enable JavaScript to visit this website.

ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, ബി.ജെ.പി എം.പിക്കെതിരെ പരാതി, വന്‍ പ്രതിഷേധം

ന്യൂദല്‍ഹി - റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശര്‍മയ്‌ക്കെതിരെ ലൈംഗികാരോപണവുമായി സൂപ്പര്‍താരങ്ങളായ വിനേഷ് ഫൊഗട്ട് ഉള്‍പ്പൈടയുള്ള ഗുസ്തി താരങ്ങള്‍ രംഗത്ത്. ദേശീയ ക്യാംപുകളില്‍വച്ച് പരിശീലകനും ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ ശര്‍മയും ഉള്‍പ്പെടെയുള്ളവര്‍ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഫൊഗട്ട് വെളിപ്പെടുത്തി. ചില പരിശീലകര്‍ വര്‍ഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷന്‍ അധികൃതരില്‍നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു. അതേസമയം, താരങ്ങളുടെ ആരോപണം ബ്രിജ് ഭൂഷണ്‍ ശര്‍മ തള്ളി.

ഡബ്ല്യുഎഫ്‌ഐയുടെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശര്‍മക്കും പരിശീലകര്‍ക്കുമെതിരെ താരങ്ങള്‍ ലൈംഗികാരോപണം ഉയര്‍ത്തിയത്. പുരുഷ, വനിതാ താരങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായി. വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ക്കു പുറമെ ബജ്‌റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അന്‍ഷു എന്നിവരുള്‍പ്പെടെ പ്രശസ്തരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ താരങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സഹായം തേടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ദേശീയ ക്യാമ്പിലെ പല യുവ വനിതാ താരങ്ങളും ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ദേശീയ ക്യാമ്പില്‍ ലൈംഗിക പീഡനത്തിന് ഇരകളായ കുറഞ്ഞത് 20 വനിതാ താരങ്ങളെ എനിക്ക് വ്യക്തിപരമായി അറിയാം. ഇന്ന് ഇത് തുറന്നുപറയാന്‍ എനിക്ക് ധൈര്യം കിട്ടി. പക്ഷേ, ഇതിന്റെ പേരില്‍ നാളെ ഞാന്‍ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ല. ഫെഡറേഷനിലെ ആളുകള്‍ ശക്തരാണ്' -വിനേഷ് ഫൊഗട്ട് പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശര്‍മ തള്ളിക്കളഞ്ഞു. വിനേഷ് ഫൊഗട്ട് മാത്രമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശര്‍മയുടെ പ്രതിരോധം.

 

Latest News