ബംഗളൂരു- കര്‍ണാടകയില്‍ വയോധികനെ സ്‌കൂട്ടറിന് പിന്നില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം വൈറലായി. ബംഗളൂരുവിലെ മഗഡി റോഡിലാണ് സംഭവം. വയോധികന്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുചക്രവാഹന ഡ്രൈവറെ ഗോവിന്ദരാജ് നഗര്‍ പോലീസ് പിടികൂടിയതായി പശ്ചിമ ബംഗളൂരു ഡിസിപി പറഞ്ഞു.
71 കാരനായ മുത്തപ്പ എന്ന കാര്‍ ഡ്രൈവറാണ് ആശുപത്രിയിലുള്ളതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നായണ്ടഹള്ളി സ്വദേശിയായ സഹീല്‍ എന്ന 25കാരനെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ഭാഗം തകര്‍ന്ന സ്‌കൂട്ടര്‍ ആളുകള്‍ തടഞ്ഞുനിര്‍ത്തിയാണ് വയോധികനെ ആശുപത്രയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബൈക്കും എസ്‌യുവിയും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറയുന്നു. അപകടത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുചക്രവാഹനക്കാരനെ പിടിച്ചു നിര്‍ത്തുന്നതിനിടെയാണ് എസ് യുവി ഡ്രൈവറെ വലിച്ചിഴച്ചത്. മഗഡി റോഡ് ടോള്‍ ഗേറ്റില്‍ നിന്ന് ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിലേക്ക് ഒരു കിലോമീറ്ററിലധികം എസ്‌യുവി ഡ്രൈവറെ വലിച്ചിഴച്ചു.
മറ്റൊരു ബൈക്കുകാരനും ഒരു റിക്ഷാ ഡ്രൈവറും ചേര്‍ന്നാണ് ബൈക്ക് തടഞ്ഞുനിര്‍ത്തിയത്.
एक तरफ बाल हठ, एक तरफ माॅं का दिल https://t.co/hBPtbEaI65 pic.twitter.com/IVH2cfMfVz
— Mahant Adityanath 2.0(Parody) (@MahantYogiG) January 16, 2023