കീവ്- ഉക്രൈൻ തലസ്ഥാനമായ കീവിന് പുറത്തുള്ള ഒരു കിന്റർഗാർട്ടന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് ഉക്രൈൻ ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമടക്കം പതിനാറ് പേർ കൊല്ലപ്പെട്ടു. നഴ്‌സറിക്കും പാർപ്പിട കെട്ടിടത്തിനും സമീപം ഹെലികോപ്റ്റർ തകർന്നതായി കീവ് മേഖല ഗവർണർ പറഞ്ഞു. മരിച്ചവരിൽ രണ്ട് കുട്ടികളാണ്. ബ്രോവറി നഗരത്തിൽ, ഒരു കിന്റർഗാർട്ടനും ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനും സമീപമാണ് അപകടമുണ്ടായത്. സംഭവസമയത്ത് നഴ്‌സറിയിൽ നിരവധി കുട്ടികളുണ്ടായിരുന്നു. കീവിൽനിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) വടക്കുകിഴക്കായാണ് ബ്രോവറി പട്ടണം സ്ഥിതി ചെയ്യുന്നത്.