മുംബൈ- ബിസിനസ് പ്രമുഖന്‍ ലളിത് മോഡിയും മുന്‍ വിശ്വ സുന്ദരി സുസ്മിത സെന്നുമായി മുടിഞ്ഞ പ്രണയമായിരുന്നു. മാസങ്ങള്‍ക്കപ്പുറം ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തുടങ്ങി. പണം കണ്ട് അടുത്തു കൂടിയതായിരിക്കാമെന്ന് അന്നു തന്നെ ദുഷ്ടന്മാര്‍ പറഞ്ഞു പരത്തിയിരുന്നു. ഇപ്പോഴത് സ്ഥിരീകരിക്കുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലായിരുന്നു. ലളിത് മോഡി. 24 മണിക്കൂര്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ് ലളിത് മോഡിയുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ ലളിത് മോഡി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മൂന്നാഴ്ചയോളം കോവിഡ് ബാധിച്ച് കിടന്നു. അതിന് ശേഷം ന്യൂമോണിയ വന്നെന്ന് ലളിത് മോഡി പറയുന്നു. എയര്‍ ആംബുലന്‍സില്‍ ലണ്ടനിലേക്ക് ഇദ്ദേഹത്തെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇപ്പോഴും 24 മണിക്കൂര്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണ് താനെന്നും ലളിത് മോഡി വ്യക്തമാക്കി. മറുവശത്ത് നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കുന്ന താരവുമാണ് സുസ്മിത. നടിയുടെ പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും എല്ലാം നേരത്തെ ഏറെ ചര്‍ച്ച ആയിരുന്നു. അടുത്തിടെയാണ് ബിസിനസ്മാന്‍ ലളിത് മോഡിയുമായി സുസ്മിത പ്രണയത്തിലാണെന്ന് ഗോസിപ്പ് പരന്നത്. സുസ്മിതയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് കൊണ്ട് ലളിത് മോഡി തന്നെ ആയിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് വലിയ വാര്‍ത്തയായിരുന്നു സംഭവം. എന്നാല്‍ പിന്നീടിരുവരും വേര്‍പിരിഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. വിശ്വ സുന്ദരിപ്പട്ടം ചൂടി ആ നേട്ടത്തിന്റെ ഖ്യാതി കാത്ത് സൂക്ഷിച്ച താരം ആയാണ് സുസ്മിത സെന്‍ അറിയപ്പെടുന്നത്. തന്റെ ജീവിതത്തില്‍ മാതൃകാ പരമായ പല തീരുമാനങ്ങളും സുസ്മിത എടുത്തു. കരിയറിന്റെ തിരക്കുകളില്‍ നില്‍ക്കവെ 24-ാം വയസ്സില്‍ സുസ്മിത പെണ്‍കുഞ്ഞിനെ ദത്തെടുത്തു. പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. റെനി, അലീഷ എന്നീ രണ്ട്കുട്ടികളുടെ അമ്മയാണ് ഇപ്പോള്‍ സുസ്മിത സെന്‍.
വിശ്വസുന്ദരിപ്പട്ടം ചൂടി ഇന്ത്യന്‍ വിനോദ രംഗത്ത് തരംഗം സൃഷ്ടിച്ച താരമാണ് സുസ്മിത സെന്‍. മോഡലിംഗ് രംഗത്ത് ഇന്ത്യയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാവുന്നത് 90 കളില്‍ ഐശ്വര്യ റായി ലോക സുന്ദരി പട്ടവും, സുസ്മിത സെന്‍ വിശ്വ സുന്ദരി പട്ടവും ചൂടിയ ശേഷമാണ്. ബഹുരാഷ്ട്ര കമ്പനികള്‍ സുസ്മിതയെയും ഐശ്വര്യയെയും തേടി വന്നു. എന്നാല്‍ പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ലോകസുന്ദരി പട്ടം ചൂടിയ ഇന്ത്യക്കാര്‍ക്കൊന്നും വലിയ സ്വീകാര്യത ബോളിവുഡില്‍ ലഭിച്ചിട്ടില്ല. ഏതായാലും സുസ്മിത സെന്‍ ചെയ്തതൊട്ടും ശരിയായില്ലെന്ന അഭിപ്രായക്കാരാണ് നെറ്റിസണ്‍സില്‍ ഭൂരിഭാഗവും.