Sorry, you need to enable JavaScript to visit this website.

ജിയോ യൂറോപ്പിലേക്കും ഗള്‍ഫിലേക്കും

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കാന്‍ പോകുന്നുവെന്ന് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ വിപണിയില്‍ ജിയോയെ വളര്‍ത്തിയെടുക്കുന്നതിന്റെ ആരംഭമെന്നോണം വടക്കന്‍ യൂറോപ്പിലെ എസ്‌റ്റോണിയയിലാണ് മുകേഷ് ആദ്യ പരീക്ഷണം നടത്തുന്നത്. പോകുന്നത്. കുറഞ്ഞ നിരക്കുകളില്‍ ഡാറ്റയും കോള്‍ ഓഫറുകളും നല്‍കി ഇന്ത്യന്‍ വിപണി കീഴടക്കിയ ജിയോ എസ്‌റ്റോണിയയില്‍ തുടക്കമിട്ടാല്‍ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.  എസ്‌റ്റോണിയയില്‍ വിജയകരമായാല്‍ യൂറോപ്യന്‍ യൂണിയനിലും വിപണി പിടിക്കാനാകുമെന്നും കരുതുന്നു. എസ്‌റ്റോണിയയില്‍ ഇന്ത്യയുടെ ഇ ഗവേര്‍ണന്‍സ് സംവിധാനം സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് അംബാനി അറിയിച്ചത്. ഇതിന്റെ ഭാഗമായി മുകേഷ് അംബാനി എസ്‌റ്റൊണിയന്‍ സര്‍ക്കാര്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. 

Latest News