ന്യൂദൽഹി- ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷം പടർത്താനുള്ള നീക്കം നടത്തുന്ന സംഘ്പരിവാർ കേന്ദ്രങ്ങൾ മറ്റൊരു ദൂഷ്യ പ്രചരണവുമായി രംഗത്ത്. ഇന്ത്യൻ ഇസ്്‌ലാമിക് മുട്ട എന്ന പേരിൽ കോഴിമുട്ട വിപണയിലുണ്ടെന്ന തരത്തിലുള്ള പ്രചാരണമാണ് സംഘ് പരിവാർ കേന്ദ്രങ്ങൾ നടത്തുന്നത്. അൽ നൂർ ഫാം ഫ്രഷ് എന്ന പേരിലുള്ള കമ്പനിയുടെ ചിത്രവും മുട്ടയുടെ പാക്കും സഹിതമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. സംഘ് പരിവാർ നേതാക്കൾ ട്വീറ്റ് ചെയ്ത ചിത്രം പിന്നീട് നിരവധി പേർ റി ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഇത്തരത്തിലുള്ള ഒരു കമ്പനിയോ മുട്ടയോ വിപണിയിലുണ്ടോ എന്നത് സംബന്ധിച്ചുള്ള ഒരു വിവരണവുമില്ല. അൽ നൂർ ഇന്റർനാഷണൽ മാർക്കറ്റിംഗ് ആന്റ് സർവീസസ് ലിമിറ്റഡ് എന്നാണ് മുട്ട കമ്പനിയുടെ പേരായി സ്റ്റിക്കറിലുള്ളത്. എന്നാൽ ഇത്തരത്തിലുള്ള കമ്പനിയുടെ വിശദാംശങ്ങളും ലഭ്യമല്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരു വിഭാഗത്തെ മനപൂർവ്വം അപഹസിക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ നടത്തുന്നതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. സംഘ് പരിവാറിന്റെ ട്വിറ്റർ ഹാന്റിലുകൾ കൈകാര്യം ചെയ്യുന്നവരാണ് ഇന്ത്യൻ ഇസ്്‌ലാമിക് എഗ്ഗ് എന്ന ചിത്രമെടുത്തിട്ട് അപവാദ പ്രചാരണത്തിന് തുടക്കമിട്ടത്. അതേസമയം, ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്ന ചില ആർ.എസ്.എസ് നേതാക്കൾ പിന്നീട് ഇത് എടുത്തുമാറ്റി. എന്നാൽ, വാട്‌സാപ്പുകൾ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുസ്്‌ലിംകൾ അടക്കമുള്ളവരുടെ ഭക്ഷണത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തി രംഗം കൊഴുപ്പിക്കുകയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ. രാജ്യത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളിൽനിന്നുള്ള ശ്രദ്ധ തിരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്തരം വിവാദങ്ങളുടെ അണിയറയിലുള്ളത്.