Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

തിരുവനന്തപുരം- ഒന്‍പതും പതിനൊന്നും വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം കാരുകുളം സ്വദേശി ഉറുമത്ത് വീട്ടില്‍ സണ്ണി (52) ആണ് അറസ്റ്റിലായത്. 

ഇന്‍സ്‌പെക്ടര്‍ കെഴ്‌സന്‍ വി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. എസ്. ഐ സാജന്‍, എ. എസ്. ഐ ബാലാമണി, സി. പി. ഒ ഷിബു, ഷമീര്‍, സി. പി. ഒ അരുണ്‍ കെ. കരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News