തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല നടപ്പാക്കിയ ആര്‍ത്തവകാല അവധി മാതൃകയിലാവും സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കുക.
സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റില്‍ ആര്‍ത്തവ അവധി അനുവദിക്കാന്‍ തീരുമാനിച്ചത്. ആര്‍ത്തവകാലത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് തീരുമാനം വിപുലീകരിക്കാനാണ് ആലോചന.
ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണം. എന്നാല്‍ ആര്‍ത്തവകാലം കണക്കിലെടുത്ത് 73 ശതമാനം ഹാജര്‍ ഉണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. മറ്റ് സര്‍വകലാശാലകളിലും ഇത് നടപ്പാക്കുന്നത് പെണ്‍കുട്ടികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.