ന്യൂദല്‍ഹി- ദുര്‍ബലമായ ബൂത്തുകള്‍ കണ്ടെത്തി അവയെ ശക്തിപ്പെടുത്തുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടി നേതൃത്വത്തോട് നിര്‍ദേശിച്ചു. ബി.ജെ.പിയുടെ ദ്വിദിന ദേശീയ ഏക്‌സിക്യുട്ടീവിന്റെ ആദ്യദിന യോഗം അവസാനിച്ചു. വരുന്ന മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച ദല്‍ഹിയില്‍ വലിയ റോഡ് ഷോയും നടത്തി. 35 കേന്ദ്ര മന്ത്രിമാര്‍, 15 മുഖ്യമന്ത്രിമാര്‍ ഉപമുഖ്യമന്ത്രിമാരടക്കം ഉന്നത ബി.ജെ.പി നേതാക്കളെല്ലാം ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
'2023 ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട വര്‍ഷമാണ്, ജെ.പി.നദ്ദ യോഗത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയിക്കണമെന്ന് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്- പത്രസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 72,000 ദുര്‍ബല ബൂത്തുകള്‍ കണ്ടെത്തിയതായി പാര്‍ട്ടി അധ്യക്ഷന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)