Sorry, you need to enable JavaScript to visit this website.

അബുദാബി ഗോള്‍ഡന്‍ വിസയുടെ കാലാവധി പത്ത് വര്‍ഷമാക്കി

അബുദാബി- അബുദാബി ഗോള്‍ഡന്‍ വിസയുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കി ഉയര്‍ത്തി. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് വലിയ അവസരങ്ങള്‍ ഒരുക്കുന്ന തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നതായി അബുദാബി റെസിഡന്റ്‌സ് ഓഫീസ് ഡയറക്ടര്‍ മാര്‍ക് ദോര്‍സി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഡോക്ടര്‍മാര്‍, സ്‌പെഷലിസ്റ്റുകള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി വിവിധ വൈജ്ഞാനിക മേഖലകളിലുള്ളവരെ ഉദ്ദേശിച്ചാണ് അബുദാബി ഗോള്‍ഡന്‍ വിസ. തങ്ങളുടെ ആശ്രിതരേയും ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാനാകും. കുട്ടികളേയും മാതാപിതാക്കളേയും പ്രായപരിഗണനയില്ലാതെ സ്‌പോണ്‍സര്‍ ചെയ്യാം.
നേരത്തെ ദീര്‍ഘകാല താമസ അനുമതി നല്‍കിയിരുന്ന ഗോള്‍ഡന്‍ റെസിഡന്‍സി പ്രോഗ്രാമിന് ബദലായാണ് ഗോള്‍ഡന്‍ വിസ ഏര്‍പ്പെടുത്തിയിരുന്നത്. ദുബായിലും ഗോള്‍ഡന്‍ വിസ പ്രാബല്യത്തിലുണ്ട്.

 

Latest News