തിരുവല്ല-അലന്‍സിയര്‍ക്ക് മീ ടൂ കൊടുത്തത് കടന്ന കൈയായി പോയെന്ന് നടി സ്വാസിക. വിവാദ രംഗങ്ങളുള്ള സിനിമാ ചിത്രീകരണ വേളയിലെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സ്വാസിക അദ്ദേഹത്തിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇക്കാര്യം
തന്നെ ഏറെ ആഹ്ലാദിപ്പിച്ചുവെന്ന് അലന്‍സിയര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വളരെ ഗ്ലാമറസായ വേഷത്തിലാണ് ചിത്രത്തില്‍ സ്വാസിക എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ സ്വാസികയുമായുള്ള ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ അലന്‍സിയര്‍. ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അലന്‍സിയറിന്റെ വെളിപ്പെടുത്തല്‍. ആ രംഗം പലപ്പോഴും ഇത്തിരി കടന്നുപോയതു പോലെ തോന്നിയിരുന്നുവെന്ന് അലന്‍സിയര്‍ പറഞ്ഞു. സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റായി കരുതുന്നതായി അലന്‍സിയര്‍ വ്യക്തമാക്കി. സ്വാസികയെ തനിക്ക് പരിചയമില്ല. ഇങ്ങനെയൊരു സീന്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് വിശദീകരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. എങ്ങനെ എന്ന്.
സ്വാസികയെ തനിക്ക് പരിചയമില്ല. ഇങ്ങനെയൊരു സീന്‍ സിദ്ധാര്‍ത്ഥ് വിശദീകരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു എങ്ങനെയെന്ന്. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. താനും സ്‌ക്രിപ്റ്റ് റൈറ്ററും സിദ്ധാര്‍ത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ ഒന്ന് വര്‍ക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൈയൊഴിഞ്ഞു. അവള്‍ക്കൊരു പ്രശ്‌നം ഇല്ല. തങ്ങള്‍ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോള്‍ അവള്‍ ഭയങ്കര ഫ്രീ ആയി. തനിക്ക് അത്ര ആവാന്‍ പറ്റുന്നില്ല. തന്റെ സദാചാര ബോധം അനുവദിച്ചില്ല. ഒരു സ്ത്രീപക്ഷ വാദി ആയത് കൊണ്ടല്ല. ഇത് ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് താന്‍ വിട്ടു. സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, 'ഇയാള്‍ക്കാണോ മീടൂ കിട്ടിയത്' എന്ന് എന്നാണ് ഷൂട്ടിംഗിന് ശേഷം സ്വാസിക ചോദിച്ചതെന്ന് അലന്‍സിയര്‍ പറഞ്ഞു. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിതാ അജിത്തും ജോര്‍ജ് സാന്തിയാഗോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സിദ്ധാര്‍ത്ഥ് ഭരതനും വിനോയി തോമസും ചേര്‍ന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത്. പ്രദീഷ് എം വര്‍മ്മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.ശാന്തി, അലന്‍സിയര്‍, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗര്‍, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.