Sorry, you need to enable JavaScript to visit this website.

സാന്ത്വന, സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം- ഖലീല്‍ ബുഖാരി തങ്ങള്‍

അബഹ- ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍  ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്നും നശ്വരമായ കുറഞ്ഞ ജീവിതത്തിനിടയില്‍ അശണര്‍ക്കും ആവശ്യക്കാര്‍ക്കും കാരുണ്യവും സാന്ത്വനവും നല്‍കാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കണമെന്നും കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സിക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ആഹ്വാനം ചെയ്തു.
അബഹ സെന്‍ട്രല്‍ കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ കഠിനാദ്ധ്വാനവും സഹായവും കൊണ്ടാണ് കേരളത്തിലെ അനാഥ അഗതി, ദീനീ സ്ഥാപനങ്ങള്‍ ഒരു പരിധി വരെ നടക്കുന്നതെന്നും ഇത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മേല്‍മുറിയില്‍ ആരംഭിച്ച മഅദിന്‍ അക്കാദമയില്‍ അംഗ പരിമിതര്‍ക്കും അന്ധര്‍ക്കുമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മികവും കഴിവും അക്കാദമി ചെയര്‍മാന്‍ കൂടിയായ ഖലീല്‍ തങ്ങള്‍ വിശദീകരിച്ചു.
അബഹ ദാറുസ്സലാം മദ്രസ പൊതു പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മുഹമ്മദ് റാസി വളക്കൈ , റീന ഷാഹുല്‍ എന്നിവര്‍ക്ക് അദ്ദേഹം മെമന്റോ സമ്മാനിച്ചു. ഐ.സി.എഫ് നാഷണല്‍ കമ്മറ്റി വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സെന്‍ട്രല്‍ തല മാസ്റ്റര്‍ മൈന്റ് ക്വിസ് പ്രോഗ്രാമില്‍ അബഹയില്‍ നിന്നും ഫസ്റ്റ് നേടിയ മുഹമ്മദ് റാസി കണ്ണൂരിനും സെക്കന്റ് നേടിയ റയ്യാന്‍ മുഹമ്മദ് കാസര്‍കോട്, ഹൈസംഖലീല്‍ എറണാകുളം എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.
സൈനുദ്ദീന്‍ അമാനിയുടെ അധ്യക്ഷതയില്‍
സ്വീകരണ പരിപാടി  മഹ്മൂദ് സഖാഫി ഉദ്ഘാടനം ചെയ്തു. സാജിദ് സഖാഫി ഇരിങ്ങാട്ടിരി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്ല ദാരിമി വളപുരം സ്വാഗതവും മുഹമ്മദ് കുട്ടി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News