ബെയ്‌റൂത്ത്- സിറിയന്‍ മരുഭൂമിയില്‍ ഐ.എസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ സിറിയന്‍ സൈനികരും സൈന്യത്തെ സഹായിക്കുന്ന സായുധ പോരാളികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു.
തലസ്ഥാനമായ ദമസ്‌കസിലെ അവസാന കേന്ദ്രത്തില്‍നിന്നും ഐ.എസുകാരെ തുടച്ചുമാറ്റിയതിന്റെ ആഹ്ലാദം പങ്കുവെക്കുന്നനിതിനിടെയാണ് ഐ.എസ് തിരിച്ചടിച്ചിരിക്കുന്നത്.
സിറിയന്‍ ബാദിയയിലെ സൈനിക പോസ്റ്റാണ് ഐ.എസുകാര്‍ ആക്രമിച്ചതെന്ന് സിറിയന്‍ ഹ്യുമന്‍ റൈറ്റ്‌സ് ഒബസര്‍വേറ്ററി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സിറിയന്‍ സൈന്യത്തെ സഹായിക്കുന്ന ഇറന്‍ സായധ പോരാളികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മധ്യസിറിയിയല്‍നിന്ന് ഇറാഖുമായുള്ള കിഴക്കന്‍ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന മരുഭൂമിയാണ് ബാദിയ.
സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഐ.എസ് രണ്ടുതവണ പിടിച്ചടക്കിയ പുരാതന പട്ടണമായ പല്‍മിറക്കു സമീപമുള്ള ചെറിയ സൈനിക പോസ്റ്റാണ് ആക്രമിക്കപ്പെട്ടത്. കാര്‍ബോംബ് സ്‌ഫോടനത്തോടെയായിരുന്നു തുടക്കം. പിന്നാലെ ആരംഭിച്ച വെടിവെപ്പ് ഏറെ നേരം നീണ്ടുനിന്നു.